Friday, February 02, 2007

അച്ചുവിന്റെ അമ്മ

അച്ചുവിന്റെ അമ്മ ഒരു വഴി പിഴച്ച സ്ത്രീ ആണ്‌. കല്യാണം കഴിഞ്ഞ്‌ മൂന്നു വര്‍ഷത്തിനിടയില്‍ രണ്ടു കുട്ടികളെ സമ്മാനിച്ചു ഭര്‍ത്താവ്‌ എന്ന് പറയുന്നവന്‍ പൊടിയും തട്ടി പോയി. കുഞ്ഞുങ്ങളെ പോറ്റാന്‍ വേറെ വഴിയില്ലാഞ്ഞിട്ടണത്രെ അവള്‍ ഈ പണിക്കിറങ്ങിയത്‌.അതെന്തേ അവള്‍ വീട്ടുജോലിക്കു പോയില്ല? അവള്‍ടെ അമ്മയ്ക്കും ഇതു തന്നെയായിരുന്നു അത്രേ പണി.എന്റെ വിഷമം അതല്ല.അച്ചുവിന്‌ ഒരു ചേച്ചിയുണ്ട്‌. കാണാന്‍ നല്ല ചേലുള്ള ഒരു പാവം കുട്ടി. നാളെ അവളും സ്വന്തം അമ്മയുടെ പാതയില്‍ തന്നെ സഞ്ചരിക്കുമൊ?

ചില ചോദ്യങ്ങള്‍ക്ക്‌ ഉത്തരം കണ്ടത്താതിരിക്കുന്നതാണ്‌ മനസ്സിനു സന്തോഷം.

1 Comments:

Blogger Areekkodan | അരീക്കോടന്‍ said...

Reality ?
Then a terrible future will be it....

1:31 AM  

Post a Comment

<< Home