നീലകുറിഞ്ഞി പൂത്തു..പിന്നേയും..
"നീയറിഞ്ഞോ നീലകുറിഞ്ഞി പൂത്തു"
അവന്റെ മെസ്സേജ് കണ്ടപ്പോള്‍ ഇങ്ങ് ബാംഗ്ലൂര്‍ നഗരത്തില്‍ ഇരിക്കുന്ന എന്റെ മനസ്സില്‍ ഗൃഹാതുരത ഉണര്‍ന്നു.... മധുരതരമായ എന്തോ ഒന്നു എവിടെയൊ വച്ച് കിട്ടിയ ഒരു അനിര്‍വചനീയ സുഖം........... ഞാന്‍ ഒരിക്കലും നേരിട്ടു കണ്ടിട്ടില്ലാത്ത, ഒരു വ്യാഴവട്ടത്തില്‍ മാത്രം സംഭവിക്കുന്ന അദ്ഭുത പ്രതിഭാസം....വളരെ റൊമാന്റിക് ആയ പ്രകൃതിയുടെ ഒരു കൊച്ചു വികൃതി........... ആ മലമേടുകള്‍ മുഴുവനും ഒരു ലാവെന്റെര് പരവതാനി വിരിച്ചിരിക്കുന്നതുപോലെ.........അതിനിടയില്‍ കൂടി തുള്ളി കളിച്ചു നടക്കുന്ന വരയാടുകളും.....എന്തേ ഈ കുറിഞ്ഞി പൂക്കള്‍ നിത്യവും പൂക്കുന്നില്ല??....ഒരു പക്ഷെ, അതാവാം അവള്‍ക്കിത്ര ഭംഗി...ആരും നോക്കി നിന്നു പോകുന്ന സൗന്ദര്യം....ചിലപ്പോള്‍ പുരാണകഥകളില്‍ ഉള്ളതു പോലെ, നീലകുറിഞ്ഞിക്കും ഒരു ഹിസ്റ്ററി ഉണ്ടാകാം.."സുന്ദരി ആയ അവള്, ശകുന്തളയെ പോലെ, തന്റെ പ്രിയതമനെ ഓര്ത്തിരിന്ന സമയം ഒരു മാമുനി വന്ന് ശപിച്ചതാകം...ശാപമോക്ഷം പോലെ, 12 വര്‍ഷത്തില്‍ ഒരിക്കല്‍ തന്റെ പ്രിയന് അവളെ കാണാന്‍ വരുമെന്നും , അപ്പോള്‍ അവനെ വരവേല്‍ക്കാന്‍ അവള് അണിഞ്ഞൊരുങ്ങുന്നതാകം, ആ മലമേടുകള്‍ മുഴുവന്‍ അവള് നീലപരവതാനി വിരിക്കും... തന്റെ പ്രിയപ്പെട്ടവനെ ആനയിക്കാന്‍ വരയാടുകളെ നിയോഗിക്കും..അവന് ഒരു ആട്ടിടയന് അത്രെ..."

0 Comments:
Post a Comment
<< Home